അമ്മയെ മക്കളുടെ മുമ്പില്‍ നഗ്നയാക്കി
ദില്ലി: പണാപഹരണക്കേസില്‍ അറസ്റ്റിലായ മക്കളുടെ മുന്നില്‍ നഗ്‌നയാക്കിയെന്നും പരസ്യമായി ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ചെന്നുമുള്ള സ്ത്രീയുടെ പരാതിയിന്‍ മേല്‍ വനിതാ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്ഷന്‍. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനും അധികൃതര്‍ ഉത്തരവിട്ടു.
മേയ് അവസാനമുണ്ടായ അപമാനകരമായ ഈ സംഭവത്തെക്കുറിച്ച് പടിഞ്ഞാറന്‍ ദില്ലിയിലെ ചേരി നിവാസിയായ സ്ത്രീയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ദില്ലി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അമൃതാ സിങ്, കോണ്‍സ്റ്റബിള്‍മാരായ പ്രമോദ് കുമാര്‍, സന്തോഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മെയ് 22 ന് സഹോദരങ്ങളായ രണ്ട് കുട്ടികളെ മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് രജൗരി ഗാര്‍ഡന്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സമൂഹമനസാക്ഷിയെ നടക്കുന്ന സംഭവങ്ങള്‍ അരങ്ങേരിയത്.
കുട്ടികളെയും മാതാവിനെയും ക്രൂരമായി മര്ദ്ദിച്ച പൊലീസുകാര്‍ മാതാവിനോട് മക്കളുടെ മുന്നില്‍ വച്ച് നഗ്‌നയാവാനും അവരിലൊരാളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനും കല്പ്പിച്ചുവത്രേ. പിന്നീട് കുടുംബാംഗങ്ങളുടെ പേരില്‍ മോഷണക്കുറ്റത്തിന് കേസെടുത്ത ശേഷമാണ് ഇവരെ വിട്ടയച്ചത്.












Click it and Unblock the Notifications