കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡേഴ്‍സനെ രക്ഷപ്പെടുത്തിയത് അര്‍ജ്ജുന്‍ സിങ്

  • By Ajith Babu
Google Oneindia Malayalam News

Arjun Singh
ദില്ലി: ഭോപ്പാല്‍ വാതക ദുരന്തക്കേസിലെ പിടികിട്ടാപ്പുള്ളി യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അന്നത്തെ മുഖ്യമന്ത്രി അര്‍ജ്ജുന്‍ സിങാണെന്ന് മുന്‍ ഏവിയേ,ന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ആര്‍എസ് സോന്‍ധി.

ദുരന്തത്തെ തുടര്‍ന്ന് അറസ്റ്റിലായ ആന്‍ഡേഴ്‌സണെ ഭോപ്പാലില്‍ നിന്ന് പുറത്തുകടത്താന്‍ അര്‍ജ്ജുന്‍ സിങില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നതായി സോന്‍ധി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിങിന് വലിയ താത്പര്യമായിരുന്നു. തുടര്‍ന്ന് ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ താന്‍ നല്‍കി. തനിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ കൂട്ടുനിന്നതില്‍ സോന്‍ധി അതിയായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വിമാനം പറത്തിയ പൈലറ്റ് അലി, ക്യാപ്ടന്‍ ആര്‍.എസ്.സോന്‍ധിയില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്‍ സിങ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സോന്‍ധി രംഗത്തെത്തിയിരിക്കുന്നത്.

ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ചത് അര്‍ജുന്‍ സിങ് സര്‍ക്കാരാണെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടറായിരുന്ന മോത്തി സിങ് ബുധനാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് ഇതിനെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി സോന്‍ധി രംഗത്തെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X