ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ എങ്ങനെ നടത്തും: കോടതി

ഹൈക്കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയാകും ഏറ്റെടുക്കലിന്റെ തുടര്‍നടപടികളെന്നു സുപ്രീം കോടതി വ്യക്തമാക്കി. അന്തിമ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
ക്ലബ് ഏറ്റെടുത്ത ശേഷം അംഗങ്ങളെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 600 അംഗങ്ങളാണു ക്ലബ്ബിലുള്ളത്. കബഡി കളി പോലെ ഗോള്‍ഫ് കോഴ്‌സ് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.
തിരുവനന്തപുരം നഗരത്തില്‍ ആറടി മണ്ണു പോലും ലഭിക്കാന്‍ സാധാരണക്കാരന്‍ ബുദ്ധിമുട്ടുമ്പോള്‍ 25.8 ഏക്കര്‍ സ്വകാര്യഭരണ സമിതിക്ക് ഗോള്‍ഫ് ക്ലബ്ബിന് നല്‍കിയതെങ്ങനെയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശദീകരിക്കണം.
ഗോള്‍ഫ് ക്ലബ് നടത്താന്‍ തങ്ങള്‍ക്കു നിയമപരമായി അവകാശമുണ്ടെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ക്ലബ് ഒഴിയണമെന്ന ഹൈക്കോടതിയുടെ ഉത്തരവു സ്‌റ്റേ ചെയ്യരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.












Click it and Unblock the Notifications