പ്രാര്‍ത്ഥന ഫലിച്ചു; നിത്യാനന്ദക്ക് ജാമ്യം !

നിത്യാനന്ദ തിങ്കളാഴ്ച ജയില്‍ മോചിതനാക്കുമെന്നാണ് സൂചന. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യകാലയളവില്‍ ആശ്രമത്തിന്റെ പൊതുപരിപാടികളില്‍ സംബന്ധിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ രണ്ടു ദിവസത്തെ ഉപവാസവും പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ നിത്യാനന്ദ വേദിക് ക്ഷേത്രത്തിലും നിത്യാനന്ദ ഭക്തരുടെ മറ്റു കേന്ദ്രങ്ങളിലും പ്രത്യേക പൂജകളും ഉണ്ടായി.












Click it and Unblock the Notifications