സെക്‌സ് സിഡിയില്‍ നിത്യാനന്ദ തന്നെ

നേരത്തെ താന്‍ പുരുഷനല്ലെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാമനഗരം സബ് ജയിലിലെ പ്രത്യേക വനിതാ സെല്ലിലാണ് സ്വാമിയെ തടവിലാക്കിയിരുന്നത്.
അതിനിടെ നടി രഞ്ജിതയുമൊത്തുള്ള വിവാദ സിഡിയില്‍ നിത്യാനന്ദ തന്നെയാണെന്ന് ഹൈദരാബാദിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി സ്ഥിരീകരിച്ചു. സിഡി വ്യാജമാണെന്ന വാദത്തെ തുടര്‍ന്നാണ് കേസ് അന്വേഷിയ്ക്കുന്ന സിഐഡി വിവാദ സിഡികള്‍ പരിശോധനയ്ക്കായി അയച്ചത്.
നടി രഞ്ജിതയുമായുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും രഞ്ജിതയും നിത്യാനന്ദയുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കര്‍ണാടക ഹൈക്കോടതിയില്‍ നിത്യാനന്ദ നല്‍കിയ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും.












Click it and Unblock the Notifications