സഹോദരന്റെ മരണം; സഹോദരിമാര്‍ കുഴഞ്ഞുവീണു മരിച്ചു
ശ്രീനഗര്‍: കൊക്കയില്‍ വീണു മരിച്ച യുവാവിന്റെ മൃതദേഹം കണ്ടതിന്റെ ആഘാതത്തില്‍ രണ്ട് സഹോദരിമാര്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുള്ള സറാച്ചി ഗ്രാമത്തിലാണ് സംഭവം. 32 കാരനായ അബ്ദുള്‍ ലത്തീഫാണ് കഴിഞ്ഞ ദിവസം കൊക്കയില്‍ വീണ് മരിച്ചത്.
ലത്തീഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ സഹോദരിമാരിലൊരാളായ ഷഫീക്കാ ബാനു കുഴഞ്ഞുവീണു മരിച്ചു.
അല്‍പനേരം കഴിഞ്ഞ് മറ്റൊരു സഹോദരിയായ ഷഹ്നാസും ദുരത്തിന്റെ ആഘാതം താങ്ങാനാകാതെ മരണത്തിന് കീഴടങ്ങി. ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം ഗ്രാമവാസികളെ ദുഖത്തിലാഴ്ത്തി.












Click it and Unblock the Notifications