Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡി മരണം: സിബിഐ അന്വേഷണം തന്നെ

High Court
കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരും പാലക്കാട് എസ്പിയായിരുന്ന വിജയ് സാഖറെയും നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കസ്റ്റഡി മരണക്കേസില്‍ വസ്തുതകള്‍ സ്വയം സംസാരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കാര്യങ്ങള്‍ കോടതിയില്‍വന്ന് മറ്റാരും അവതരിപ്പിയ്‌ക്കേണ്ടതില്ല. സിംഗിള്‍ ബഞ്ച് വിധിയിലെ പരാമര്‍ശങ്ങള്‍ തന്നെയാണ് സിബിഐ അന്വേഷണം തടയേണ്ടതില്ലെന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ചും നടത്തിയത്.

ഷീല വധക്കേസില്‍ മൂന്നുദിവസത്തിനകം പ്രതികളെ അറസ്റ്റു ചെയ്ത പോലീസിന് എന്തുകൊണ്ട് കസ്റ്റഡി മരണത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. അതേസമയം പോലീസുകാര്‍ പ്രതികളാകുന്ന കേസില്‍ സാധാരണ അറസ്റ്റ് ഒഴിവാക്കുന്നത് സാമാന്യ മര്യാദയായി കണക്കാക്കിയാല്‍ മതിയെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

ഷീലാ വധക്കേസിലെ പ്രധാന പ്രതിയായ സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസ് ഫലപ്രദമായ നിലയില്‍ െ്രെകം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നുവെന്ന് സര്‍ക്കാര്‍ അപ്പിലീല്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+