ചെറുമകള്‍ മരിച്ചു;മണ്ടേല ലോകകപ്പ് ഉദ്ഘാടനത്തിനില്ല

ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സംഗീതനിശയില്‍ പങ്കെടുത്ത്തിരിച്ചുവരുമ്പോള്‍ സെനാനി മണ്ടേല സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ മുതുമുത്തശ്ശി വിന്നി മണ്ടേലയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മണ്ടേല ദമ്പതികളുടെ മകള്‍ സിന്‍ഡ്‌സിയുടെ മകളാണ് സെനാനി.
കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 9ന് തന്റെ 13ാം പിറന്നാള്‍ ആഘോഷിച്ച സെനാനി, നെല്‍സണ്‍ മണ്ടേലയുടെ ഒമ്പതു ചെറുമക്കളിലൊരാളാണ്.
സെനാനിയുടെ മരണം ലോകകപ്പ് ആഘോഷത്തില്‍ അമര്‍ന്നിരുന്ന ജൊഹന്നാസ്ബര്‍ഗിനെ ദുഖത്തിലാഴ്ത്തി. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ നെല്‍സണ്‍ മണ്ടേല പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.












Click it and Unblock the Notifications