കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടെത്തി, രക്ഷാ കപ്പലും കാത്ത് അബ്ബി

  • By Ajith Babu
Google Oneindia Malayalam News

Search is on for teen sailor Abby Sunderland
സിഡ്‌നി: ഒടുവില്‍ അബ്ബിയെ വിമാനങ്ങള്‍ കണ്ടെത്തി. അബ്ബി ജീവനോടെ ഉണ്ട്. തകര്‍ന്ന പായ് വഞ്ചിയില്‍ അബ്ബി ജിവനോടെ ഉണ്ടെന്നാണ് തിരച്ചില്‍ വിമാനങ്ങള്‍ പറയുന്നത്. 11 തിരച്ചില്‍ വിദഗ്ദരുമായി അബ്ബിയെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ട ഒരു വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അബ്ബിയെ ജൂണ്‍ 11 വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

പായ് മരവും പായും തകര്‍ന്നതിനാല്‍ 40 അടി നീളമുള്ള പായ് വഞ്ചിയ്ക്ക് നീങ്ങാനാവുന്നില്ല. രക്ഷയ്കായി കപ്പല്‍ വരുന്നതും കാത്തിരിയ്ക്കുകയാണ് അബ്ബി.

ലോകം ചുറ്റാനിറങ്ങിയ 16കാരിക്ക് വേണ്ടി തിരച്ചില്‍

സിഡ്‌നി: ചെറു നൗകയില്‍ ലോകം ചുറ്റാനിറങ്ങിയ അബ്ബി സുന്‍ഡര്‍ലാന്‍ഡിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. അബ്ബിയെ കണ്ടെത്താനായി ആസ്‌ത്രേലിയന്‍ സമുദ്രസുരക്ഷാ അതോറിറ്റി ജെറ്റ് വിമാനമേര്‍പ്പെടുത്തിയിട്ടുണ്ട്. അബ്ബിയുടെ യാനത്തില്‍ നിന്ന് അടിയന്തര സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്.

അബ്ബി സഞ്ചരിക്കുന്ന വൈല്‍ഡ്‌ഐ എന്ന ചെറുബോട്ട് കടല്‍ക്ഷോഭത്തിലകപ്പെട്ടതിനെ തുടര്‍ന്നാണ് സിഗ്‌നല്‍ പുറപ്പെടുവിച്ചത്. ബോട്ട് ഇതേവരെ കണ്ടെത്താനായില്ല.

അബ്ബി സഞ്ചരിക്കുന്നതിന് 500 കിലോമീറ്റര്‍ അകലെയാണ് ഏറ്റവുമടുത്ത കപ്പലുള്ളത്. സിഗ്‌നല്‍ ലഭിച്ച പ്രദേശത്തെത്തിയ വിമാനത്തില്‍ നിന്നു വിഎച്ച് എഫ് റേഡിയേ വഴി ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണ്. അബ്ബിയുടെ പക്കലുണ്ടായി സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.

ഒറ്റയ്ക്കു ലോകം ചുറ്റിയ നാട്ടുകാരി ജെസ്സിക്ക വാട്‌സന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണു പതിനാറുകാരിയായ അബ്ബിയുടെ ലക്ഷ്യം. കഴിഞ്ഞ ജനുവരിയിലാണ് അബ്ബിയുടെ സാഹിസിക യാത്ര ആരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X