ആന്‍ഡേഴ്‍സനെ വിടാന്‍ നിര്‍ദ്ദേശം നല്‍കിയത് രാജീവ്

ഇതുസംബന്ധിച്ച സിഐഎ രേഖകള്‍ സിഎന്‍എന്‍ഐബിഎന്‍ ചാനല്‍ പുറത്തുവിട്ടു. വാതകദുരന്തത്തെ തുടര്‍ന്ന് 1984 ഡിസംബര്‍ ഏഴിന് അറസ്റ്റിലായ ആന്‍ഡേഴ്‌സനെ മോചിപ്പിച്ചത് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണെന്ന്, ആന്‍ഡേഴ്‌സനെ വിട്ടതിന്റെ പിറ്റേന്ന് തയ്യാറാക്കിയതും അടുത്തയിടെ പരസ്യപ്പെടുത്തിയതുമായ രേഖകളില്‍ നിന്ന് വ്യക്തമാകുന്നതായി ചാനലിന്റെ റിപ്പോര്‍ട്ടിലുണ്ട്.
നിര്‍ദേശത്തിനു പിന്നില്‍ രാജീവാണെന്ന് ദുരന്തസമയത്ത് മധ്യപ്രദേശ് കൃഷി സെക്രട്ടറിയായിരുന്ന ആര്‍സി ജയിനും വെളിപ്പെടുത്തി. ആന്‍ഡേഴ്‌സനെ മോചിപ്പിക്കാന്‍ പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും നിര്‍ദേശം കേന്ദ്രത്തിന്റെതായിരുന്നു. അമേരിക്കന്‍ സര്‍ക്കാറിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇതിന് തയാറായത്.
അതേ സമയം ഈ സംഭവത്തില്‍ രാജീവിനോ, അന്നത്തെ കേന്ദ്ര സര്‍ക്കാറിനോ പങ്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.












Click it and Unblock the Notifications