ഐഎന്‍എല്ലിന്റെ തീരുമാനം അപക്വം: പിണറായി

തെറ്റായ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്നണി ബന്ധം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചത്. ഐഎന്‍എലിലെ ചില നേതാക്കളുടെ പ്രേരണക്ക് മറ്റുള്ളവര്‍ വഴങ്ങേണ്ടിവരികയാണുണ്ടായത്. എന്നാല്‍ മുന്നണി തീരുമാനം ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. പാര്‍ട്ടി നിലപാട് മാധ്യമ റിപ്പോര്‍ട്ട് വഴിയല്ല എടുക്കേണ്ടതെന്ന് ഐഎന്‍എല്‍ മനസിലാക്കണം.
ജമാ അത്തെ ഇസ്‌ലാമിയുടേത് പൊയ്മുഖമാണെന്നും കശ്മീരിലെ തീവ്രവാദി സംഘടനകളുമായി ജമാ അത്തെ ഇസ് ലാമിക്ക് ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചു. ഇഎംഎസിന്റെ ലോകം എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications