പഠനത്തിനിടെ മലയാളം ബ്ലൂഫിലിം
മധുരൈ: തമിഴ്‌നാട്ടിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസിഡികളില്‍ മലയാളം സിനിമയിലെ അശ്ലീലരംഗങ്ങള്‍. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സ്കൂളുകളിലാണ് പഠനസിഡിയ്‌ക്കൊപ്പം മലയാളം ബ്ലൂഫിലിം കയറിക്കൂടിയത്.
പഠനസിഡി കാണുന്നതിനിടെ മലയാളം ബ്ലൂഫിലിമിലെ രംഗങ്ങള്‍ കയറിവന്നത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ഞെട്ടിച്ചു. സര്‍വശിക്ഷ അഭിയാന്‍ പാഠ്യപദ്ധതി പ്രകാരമുള്ള സിഡിയിലാണ് നീല കടന്നുകൂടിയത്
വിദ്യാര്‍ത്ഥികളുമൊത്ത് സിഡി കാണുന്നതിനിടെ നീല രംഗങ്ങള്‍ കയറിവന്നതോടെ അപകടം മണത്ത അധ്യാപകര്‍ ടിവി സെറ്റുകള്‍ ഉടന്‍ ഓഫാക്കുകയും സിഡി പുറത്തെടുക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ കൈയ്യബദ്ധമാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിഡി കാണേണ്ടി വന്ന അധ്യാപകര്‍ തമിഴ്‌നാട് പ്രൈമറി സ്കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.
പാഠ്യപദ്ധതിയില്‍ നീല സിഡി കടന്നുകൂടിയ സംഭവത്തില്‍ ക്ഷുഭിതരായ രക്ഷിതാക്കള്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് മുന്നില്‍ ഗതാഗതം തടഞ്ഞാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിഡികള്‍ കോപ്പി ചെയ്യാന്‍ ഏല്‍പ്പിച്ച സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററുകളിലെ ജീവനക്കാര്‍ വഴിയാണ് നീലസിനിമ കയറിക്കൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്ത 1500 സിഡികളില്‍ 250 എണ്ണത്തിലാണ് അശ്ലീലരംഗങ്ങള്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിപ്പുകാരനായ ശങ്കര സുബ്രമണ്യന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications