കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ ലിഫ്റ്റിനടിയില്‍ ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

ദുബയ്: ഇന്ത്യക്കാരനായ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ഷാര്‍ജയില്‍ ജീവനൊടുക്കി. ആറുമാസമായി കമ്പനിയില്‍ നിന്നും ശംബളം ലഭിയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് മുപ്പതുകാരനായ ഇയാളെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തില്‍ നിന്ന് പൊലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ശംബളം ലഭിയ്ക്കാത്തത് മൂലം ഇന്ത്യയിലുള്ള കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് കുറിപ്പിലുണ്ട്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല.

താന്‍ ഓപ്പറേറ്റ് ചെയ്യുന്ന ലിഫ്റ്റിനടിയില്‍ കുരുക്കിട്ടാണ് ഇയാള്‍ തൂങ്ങിമരിച്ചത്. നാല്‍പ്പത്തി മൂന്ന് നിലയുള്ള കെട്ടിടത്തിലെ ലിഫ്റ്റിനടിയില്‍ ഇയാള്‍ തൂങ്ങിമരിച്ചതറിയാതെ കെട്ടിടത്തിലെ അന്തേവാസികള്‍ പലതവണ മുകളിലേക്കും താഴേക്കും ലിഫ്റ്റില്‍ സഞ്ചരിച്ചതു കാരണം മൃതദേഹം ഛിന്നഭിന്നമായിരുന്നു.

മൂന്ന് ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്തിയപ്പോഴേക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കഴുത്തില്‍ കുരുക്കിട്ട ശേഷം ലിഫ്റ്റ് പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ഇയാള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X