ആന്‍ഡേഴ്‌സന്റെ കൈമാറ്റം പരിഗണിക്കാം: യുഎസ്

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ അമേരിക്കയ്ക്കുണ്ട് . ഞങ്ങള്‍ ആവശ്യപ്പെടുന്ന പ്രതികളെ ഇന്ത്യ വിട്ടു തരാറുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യം മാന്യമായി പരിഗണിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പിജെ ക്രൗലി പറഞ്ഞു. വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ആന്‍ഡേഴ്‌സനെ വിട്ടു കിട്ടണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ടോയെന്ന കാര്യത്തെ കുറിച്ച് ആധികാരികമായി പറയാന്‍ തനിക്ക് കഴിയില്ലെന്നും ക്രൗലി പറഞ്ഞു.












Click it and Unblock the Notifications