66ാം വയസിലെ ആദ്യപ്രസവത്തില്‍ 3 കുട്ടികള്‍
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ഭതേരി ദേവി മക്കള്‍ പിറന്നു. ഇതിലെന്താ വിശേഷമെന്നല്ലേ, അറുപത്തിയാറാം വയസ്സില്‍ ഭതേരി ദേവി ജന്‍മം കൊടുത്തത് ഒന്നല്ല, മൂന്ന് കുട്ടികള്‍ക്കാണ്, രണ്ടാണും ഒരു പെണ്ണും.
ഇത്രയധികം പ്രായമായ സ്ത്രീ ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മമേകുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദേവാ സിങു(64)മായുള്ള വിവാഹത്തിന് 44 വര്‍ഷങ്ങള്‍ക്ക് ശേഷം മെയ് 29ന് നടന്ന ആദ്യപ്രസവത്തില്‍ തന്നെയാണ് ഭതേരി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായത്.
ഹിസാറിലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി സെന്ററില്‍വച്ച് ഗര്‍ഭപാത്രത്തിന് പുറത്തുള്ള ബീജസങ്കലനം (ഐവിഎഫ്) നടത്തുകയായിരുന്നു. മൂന്നാം വട്ടമാമ് ഐവിഎഫ് ചികിതസ് ഫലിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications