സ്‌ഫോടനം ചിദംബരത്തെ ലക്ഷ്യമിട്ടെന്ന് സൂചന
ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് സ്‌ഫോടനമുണ്ടായത് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം യാത്ര ചെയ്യാനിരുന്ന റെയില്‍പാതയില്‍. ചിദംബരത്തെ ലക്ഷ്യംവെച്ചാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ രാത്രി ചെന്നൈയില്‍നിന്നു തിരുച്ചിറപ്പള്ളിയിലേക്ക് ഇതേ പാതയിലൂടെയാണ് ചിദംബരം യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനം വൈകിയതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. പിന്നീട് വിമാനമാര്‍ഗമാണ് ചിദംബരം തിരുച്ചിറപ്പള്ളിയിലെത്തിയത്
ചെന്നൈയിലേക്കു പോവുകയായിരുന്ന റോക്ക്‌ഫോര്‍ട്ട് എക്‌സ്പ്രസാണു വന്‍ദുരന്തത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
എല്‍ടിടിഇ അനുകൂല സംഘടനയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications