മോഡി നീതിഷ് പരസ്യം വിവാദത്തില്‍

സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പട്‌നയില്‍ ബിജെപിനേതാക്കള്‍ക്കായി ഒരുക്കിയ വിരുന്ന സത്കാരം നിതീഷ് കുമാര്‍ റദ്ദാക്കി. പരസ്യത്തെക്കുറിച്ച് ഉടന്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് എസ്പി അമിത് ജെയിനിന് കത്തുനല്‍കി. പരസ്യത്തിന് ഉത്തരവാദികളായിട്ടുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും
നിതീഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തില്‍ സൂറത്തില്‍ നിന്നാണ് പരസ്യത്തിനുള്ള പണം നല്‍കിയതെന്ന് തെളിഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. എന്നാല്‍ സൂറത്തില്‍നിന്നുള്ള ബിജെപി എംപി സി.ആര്‍ പാട്ടീല്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിയുമായി ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ജനതാദള്‍ യുണൈറ്റഡില്‍ സമ്മര്‍ദം ഏറി വരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിജെപിയുമായുള്ള ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി എംപിമാരായ മൊനാസില്‍ ഹുസൈനും രാജീവ് രഞ്ജനും നിര്‍ദ്ദേശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട്ബിജെപി നടത്താനിരുന്ന രാഷ്ട്രീയ സ്വാഭിമാന്‍ റാലിയുടെ അതേദിവസമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. വിവാദ പരസ്യത്തെക്കുറിച്ച്‌മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്ന കൂട്ടുകക്ഷി ഭരണം നടത്തുകയാണെങ്കിലും അവരുമായി കൃത്യമായ അകലം പാലിയ്ക്കാന്‍ നിതീഷ് എപ്പോഴും ശ്രമിയ്ക്കാറുണ്ട്. സംസ്ഥാനത്തെ മുസ്ലീം വോട്ടുകള്‍ നേടുന്നതിന് വേണ്ടിയാണ് ബിജെപിയുമായി നിതീഷ് അകലം സൂക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications