Get Updates
Get notified of breaking news, exclusive insights, and must-see stories!

പാളം തകര്‍ത്ത സംഭവം: 10 പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപ്പുരത്ത് റെയില്‍പ്പാളം സ്‌ഫോടനത്തിലൂടെ തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എല്‍ടിടി അനുഭാവം പുലര്‍ത്തുന്ന സംഘടനയില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ സഹോദരന്മാര്‍' എന്നവകാശപ്പെടുന്ന ലഘുലേഖ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനത്തെ അപലപിക്കുന്ന കുറിപ്പായിരുന്നു ലഘുലേഖയിലുള്ളത്. അതേസമയം, ഔദ്യോഗികമായി സംഘടനകളൊന്നും സേ്ഫാടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അതിനിടെ തീവണ്ടി അട്ടിമറിയ്ക്കാന്‍ ശ്രമിച്ചത് തന്നെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയാനാവില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. കേന്ദ്ര ഇന്റലിന്‍ജന്റ്‌സ് സംഭവം അന്വേഷിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+