തിലകന്‍ പ്രസംഗത്തൊഴിലാളി: ഗണേഷ് കുമാര്‍

തിലകന്‍ സീരിയല്‍ നടനല്ല, ആത്മയില്‍ അംഗവുമല്ല. അദ്ദേഹവുമായി സഹകരിക്കില്ലെന്ന് സിനിമാരംഗത്തെയോ സീരിയല്‍ രംഗത്തെയോ ആരും പറഞ്ഞിട്ടില്ല.
ശ്രീനാഥിന്റെ മരണം അന്വേഷിക്കണമെന്നു തന്നെയാണ് 'ആത്മ'യുടെ നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം ചെയ്യണമെന്ന ആവശ്യം ആരില്‍നിന്നും ഉണ്ടായിട്ടില്ല. കുടുംബം ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
റീജിയണല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്നു ആത്മ അംഗങ്ങള്‍ക്കു അര്‍ബുദ ചികിത്സാ സഹായ പദ്ധതി തുടങ്ങും. ആത്മ'യിലെ അംഗങ്ങള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും. എല്ലാ അംഗങ്ങള്‍ക്കും ആജീവനാന്ത പ്രീമിയം സംഘടന അടയ്ക്കും. ആത്മയുടെ സൊസൈറ്റിയുടെ പേരില്‍ നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ആത്മ'യുടെ പ്രസിഡന്റായി കെ.ബി. ഗണേശ്കുമാറിനെ ജനറല്‍ബോഡി യോഗം വീണ്ടും തിരഞ്ഞെടുത്തു. സീമ ജി നായര്‍, ലീലാ പണിക്കര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍, പൂജപ്പുര രാധാകൃഷ്ണനെ ഓണററി സെക്രട്ടറിയായും ഷംസ് മണക്കാടിനെ ജോയിന്റ് സെക്രട്ടറിയായും ദിനേശ് പണിക്കരെ ട്രഷററായും തിരഞ്ഞെടുത്തു.












Click it and Unblock the Notifications