കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്‍ പ്രസംഗത്തൊഴിലാളി: ഗണേഷ് കുമാര്‍

  • By Ajith Babu
Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: തിലകന്‍ പ്രസംഗത്തൊഴിലാളിയാണെന്നും അദ്ദേഹം ആ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും ആത്മ പ്രസിഡന്റ് കെബി ഗണേഷ്കുമാര്‍. ടിവി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തിലകന്‍ സീരിയല്‍ നടനല്ല, ആത്മയില്‍ അംഗവുമല്ല. അദ്ദേഹവുമായി സഹകരിക്കില്ലെന്ന് സിനിമാരംഗത്തെയോ സീരിയല്‍ രംഗത്തെയോ ആരും പറഞ്ഞിട്ടില്ല.

ശ്രീനാഥിന്റെ മരണം അന്വേഷിക്കണമെന്നു തന്നെയാണ് 'ആത്മ'യുടെ നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം ചെയ്യണമെന്ന ആവശ്യം ആരില്‍നിന്നും ഉണ്ടായിട്ടില്ല. കുടുംബം ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

റീജിയണല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്നു ആത്മ അംഗങ്ങള്‍ക്കു അര്‍ബുദ ചികിത്സാ സഹായ പദ്ധതി തുടങ്ങും. ആത്മ'യിലെ അംഗങ്ങള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും. എല്ലാ അംഗങ്ങള്‍ക്കും ആജീവനാന്ത പ്രീമിയം സംഘടന അടയ്ക്കും. ആത്മയുടെ സൊസൈറ്റിയുടെ പേരില്‍ നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ആത്മ'യുടെ പ്രസിഡന്റായി കെ.ബി. ഗണേശ്കുമാറിനെ ജനറല്‍ബോഡി യോഗം വീണ്ടും തിരഞ്ഞെടുത്തു. സീമ ജി നായര്‍, ലീലാ പണിക്കര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍, പൂജപ്പുര രാധാകൃഷ്ണനെ ഓണററി സെക്രട്ടറിയായും ഷംസ് മണക്കാടിനെ ജോയിന്റ് സെക്രട്ടറിയായും ദിനേശ് പണിക്കരെ ട്രഷററായും തിരഞ്ഞെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X