Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭോപ്പാല്‍ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണം: മന്‍മോഹന്‍

Manmohan Singh
ദില്ലി: കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലായ ഭോപ്പാല്‍ വിവാദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇടപെടുന്നു.

ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസ് വിധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയോട് അടിയന്തരയോഗം ചേരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ നിര്‍ദ്ദേശിച്ചു.

പത്ത് ദിവസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം അധ്യക്ഷനായ സമിതിയില്‍ ഏഴ് കേന്ദ്രമന്ത്രിമാരാണ് അംഗങ്ങളായുള്ളത്. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങി ദുരന്തവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പ്രശ്‌നങ്ങളും പരിശോധിക്കാനായി കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+