കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭോപ്പാല്‍ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണം: മന്മോഹന്
ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസ് വിധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയോട് അടിയന്തരയോഗം ചേരാന്‍ പ്രധാനമന്ത്രി മന്മോഹന് നിര്‍ദ്ദേശിച്ചു.
പത്ത് ദിവസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം അധ്യക്ഷനായ സമിതിയില്‍ ഏഴ് കേന്ദ്രമന്ത്രിമാരാണ് അംഗങ്ങളായുള്ളത്. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങി ദുരന്തവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പ്രശ്നങ്ങളും പരിശോധിക്കാനായി കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.
Comments
ഭോപ്പാല്‍ ദുരന്തം മന്മോഹന് സിംഗ് പ്രധാനമന്ത്രി കോടതി ചിദംബരം bhopal tragedy manmohan court p chidambaram
Story first published: Monday, June 14, 2010, 17:14 [IST]