നാക്കു മുറിച്ചു ദൈവത്തിനു സമര്‍പ്പിച്ചു
മധുരൈ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് സുഖപ്പെട്ടതില്‍ സന്തോഷിച്ച് മുപ്പതുകാരന്‍ നാക്ക് മുറിച്ച് ദൈവത്തിന് സമര്‍പ്പിച്ചു. ചിദംബരത്തെ പ്രസിദ്ധമായ നടരാജ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നടരാജ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായ ചന്ദ്രുവാണ് നാക്ക് ദൈവത്തിന് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം നടരാജ ക്ഷേത്രത്തിലെത്തിയ ഇയാള്‍ കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിന് ശേഷം കത്തിയെുടത്ത് നാക്ക് അറുത്തെടുത്ത് ഭണ്ഡാരത്തിലിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതനായ ചന്ദ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2006ല്‍ ചന്ദ്രുവിന്റെ സുഹൃത്ത് ഹരിഹരസുധന്‍ ഒരപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു. ഹരിഹരസുധന്‍ സുഖം പ്രാപിച്ചാല്‍ നാക്ക് മുറിച്ച് ദൈവത്തിനു സമര്‍പ്പിയ്ക്കാമെന്ന് ചന്ദ്രു നേര്‍ന്നിരുന്നുവെന്ന് പറയപ്പെടുന്നു.
ചന്ദ്രുവിന്റെ പോക്കറ്റില്‍ നിന്നുകണ്ടെടുത്ത കുറിപ്പില്‍ തന്റെ സുഹൃത്ത് സുഖപ്പെട്ടതിനാല്‍ നാക്കു മുറിച്ച് ദൈവത്തിനു സമര്‍പ്പിയ്ക്കുന്നതായി എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications