നഗ്നചിത്രമെടുത്ത് പീഡനം റേഡിയോ ജോക്കി പിടിയില്‍
കൊച്ചി: ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം യുവതിയുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം പനമ്പിള്ളിനഗര്‍ തൊണ്ടയില്‍ ജിബിന്‍ ജോര്‍ജിനെ (26) പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ റേഡിയോ ജോക്കിയാണ്.
ഇയാളുടെ പരിചയക്കാരിയായ യുവതിയെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നാറില്‍ കൊണ്ടുപോയ ശേഷമാണ് കോളയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.
നഗ്ന ഫോട്ടോകളെടുത്തതിന് ശേഷം ഇതുകാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രം പുറത്താകുമെന്ന ഭയത്താല്‍ ഭീഷണിയ്ക്ക് വഴങ്ങിയ പെണ്‍കുട്ടിയെ വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചു.
പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന വിലകൂടിയ മൊബൈല്‍ ഫോണും കവര്‍ന്നു. ഒടുവില്‍ യുവതി ബന്ധുക്കളിലൊരാളോട് വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നെ ഇയാളുടെ സഹായത്തോടെ തന്നെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജിബിന്‍ പിടിയിലായത്.
നഗ്‌ന ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ജിബിന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കമ്പ്യൂട്ടറില്‍ കണ്ടെത്തിയ മറ്റു ചില ഫോട്ടോകളിലെ പെണ്‍കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി സൂചനകളുണ്ട്. ഇതേക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications