ട്രോളിങ് നിരോധനം അര്‍ധരാത്രി മുതല്‍
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ 47 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധന കാലയളവില്‍ യന്ത്രവത്കൃത മത്‌സ്യബന്ധന ബോട്ടുകളോ ഔട്ട്‌ബോര്‍ഡ്- ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ കടലില്‍ പോകാന്‍ പാടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ 12 നോട്ടിക്കല്‍ പരിധിയില്‍ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താം. കേരളത്തിലെ 50,000ത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ സൗജന്യ റേഷന്‍ നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യങ്ങളുടെ പ്രജനന കാലയളവില്‍ ട്രോളറുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ നിന്ന് അമിതമായി മീന്‍ പിടിക്കുന്നത് മത്സ്യസമ്പത്തു കുറയ്ക്കുമെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ട്രോളിങ് നിരോധിച്ചത്.












Click it and Unblock the Notifications