കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ ദുരന്തം: അര്‍ജ്ജുന്‍ സിങിനെതിരെ ഹര്‍ജി

  • By Ajith Babu
Google Oneindia Malayalam News

Arjun Singh
ഭോപ്പാല്‍: ഭോപ്പാല്‍ ദുരന്തക്കേസില്‍ പ്രതിയായിരുന്ന യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്മാന്‍ വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യയില്‍ നിന്നും അനധികൃതമായി രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അര്‍ജ്ജുന്‍ സിങിനെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹര്ജി.

അഡ്വക്കേറ്റ് ഫര്‍ഖാന്‍ ഖാന്‍ എന്നയാളാണ് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ് ജൂണ്‍ 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.

വാതകദുരന്തമുണ്ടായ സമയത്ത് ഭോപ്പാല്‍ ജില്ലാ കലക്ടറായിരുന്ന മോത്തി സിങ്, പൊലീസ് സൂപ്രണ്ടായിരുന്ന സ്വരാജ് പുരി എന്നിവര്‍ക്കെതിരെ മറ്റൊരു പരാതിയും കോടതിയ്ക്ക് മുന്നില്‍ വന്നിട്ടുണ്ട്.

വാതക ദുരന്തത്തിനിരയായവരുടെ സംഘടനാ കണ്‍വീനര്‍ അബ്ദുള്‍ ജബ്ബാറാണ് കലക്ടര്‍ക്കും എസ്.പിക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ 24ന് വാദം കേള്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X