കമിതാക്കളുടെ മരണം അഭിമാനഹത്യയെന്ന് സംശയം

യോഗേഷ്(21), ആശ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. ആശയുടെ അമ്മാവന്റെ സ്വരൂപ് നഗറിലെ ഭവനത്തില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് കുത്തേറ്റ പരിക്കുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവനും മറ്റു ബന്ധുക്കളും ഒളിവില്‍പ്പോയിരിക്കുകയാണ്.
കുടുംബത്തിന് അപമാനമുണ്ടാക്കിയ പ്രണയത്തിന്റെ പേരില്‍ വീട്ടുകാര്‍ തന്നെയാകാം കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
വീട്ടുപരിസരത്ത് മൃതദേഹങ്ങള്‍ കണ്ട അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആശയും യോഗേഷും ഗോഗുല്‍പുരി സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം ശക്തിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications