മാവോവാദികള്‍ ബാങ്ക് കൊള്ളയടിച്ചു
പ്ടന ബീഹാറില്‍ മാവോവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. ഖാദിഗ്രാമിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയാണ് അമ്പതോളം വരുന്ന മാവോവാദികള്‍ കൊള്ളയടിച്ചത്. ബാങ്കില്‍ നിന്ന് 92000 രൂപ കവര്‍ന്നതായാണ് വിവരം.ഇതിന് ശേഷം ഇവര്‍ ബാങ്ക് കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ത്തു.
റെയില്‍വെ സ്‌റ്റേഷന്‍ ആക്രമിയ്ക്കുകയും മൂന്ന് റെയില്‍വെ വകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിന് പിന്നാലെയാണ് ബാങ്ക് ആക്രമിച്ചത്.
അഞ്ച് സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ബന്ദിനിടയിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.












Click it and Unblock the Notifications