മദനിക്കെതിരെ ജാമ്യമില്ലാ വാറന്റ്

ജൂണ്‍ 23ന് മുമ്പ് മദനി കോടതിയില്‍ ഹാജരാകണം. കേസില്‍ 31ാം പ്രതിയാണ് മദനി. മദനി ഒളിവാലണെന്ന രീതിയിലുള്ള പരാമര്‍ശമാണ് കര്‍ണാടക പോലീസിന്റെ കുറ്റപത്രത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.32 ാം പ്രതി അബ്ദുള്‍ ഖാദറിനെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിട്ടിച്ചുണ്ട്.
അതിനിടെ മദനി ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.
കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് മദനിയുടെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ വൈകുന്നതെന്നറിയുന്നു.












Click it and Unblock the Notifications