കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പിഡിപിയുടെ വോട്ട് വേണ്ട: കുഞ്ഞാലിക്കുട്ടി
കൊല്ലം: മുസ്ലിം ലീഗിന് പിഡിപിയുടെ വോട്ട് വേണ്ടെന്ന് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മദനി എല്‍ഡിഎഫില്‍ നിന്ന് അകന്നാലും ലീഗിനു പിഡിപിയുടെ വോട്ട് ആവശ്യമില്ല. അത്തരം കക്ഷികളുടെ പിന്തുണയില്‍ ലീഗിന് തിരഞ്ഞെടുപ്പ് ജയിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ഒരിക്കലും ലീഗിന് വോട്ട് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ രാഷ്ട്രീയകക്ഷിയാവുന്നതിനെ ഭയപ്പെടുന്നുമില്ല. എസ്ഡിപിഐയുമായും ലീഗിനു ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്ന് പൊതുവെ അഭിപ്രായമുയരുമ്പോള്‍ ലീഗ് അതിന് എതിര് പറയില്ല. സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന എല്‍ഡിഎഫിന്റെ വാദം ഓഡിറ്റ് ചെയ്ത കണക്കുവന്നാല് പൊളിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.