ഇന്‍ഫോസിസ് വിട്ടവര്‍ക്ക് മടങ്ങിവരാം

ഇതിനായി ഇന്‍ഫോസിസ് 'ഗ്രീന്‍ ചാനല്‍' എന്ന പേരില്‍ പ്രത്യേക സംവിധാനം ആരംഭിച്ചു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള നടപടികള്‍ എളുപ്പമാക്കുന്നതിനാണ് ഈ സംവിധാനം്.
ഒരു തവണ ഇന്‍ഫോസിസില്‍ ജോലി ചെയ്തവരില്‍ നിന്ന് ആ സംസ്‌കാരം പൂര്‍ണമായി മാറില്ല എന്ന ആശയത്തില്‍ നിന്നാണ് പഴയ ജീവനക്കാരെ മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കന്നതെന്ന കമ്പനി വൃത്തങ്ങള്‍ പറയുന്നു.
മറ്റേതൊരു കമ്പനിയിലും ജോലി ചെയ്യുന്നവരെ റിക്രൂട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ഇന്‍ഫോസിസില്‍ തന്നെ ജോലി ചെയ്തവരെ തിരിച്ചുകൊണ്ടുവരികയാണെന്ന് ഇന്‍ഫോസിസിന്റെ എച്ച്ആര്‍ വിഭാഗം കണക്കുകൂട്ടുന്നത്.
ബാംഗ്ലൂര്‍, ചെന്നൈ, പുണെ എന്നിവടങ്ങളിലായിരിക്കും 'ഗ്രീന്‍ ചാനല്‍' സംവിധാനം ആദ്യം നടപ്പാക്കുക. ഈ നഗരങ്ങളിലാണ് ഇന്‍ഫോസിസിന് ഏറ്റവും കൂടുതല്‍ ജീവനക്കാരും കമ്പനി വിട്ടവരുമുള്ളത്.
സാമ്പത്തിക മാന്ദ്യം കഴിഞ്ഞ് തൊഴില്‍രംഗം സജീവമായതോടെ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ കൊണ്ട് ഒട്ടേറെപ്പേര്‍ ഇന്‍ഫോസിസ് വിട്ടിരുന്നു. ആകര്‍ഷകമെന്നു തോന്നുന്ന അവസരങ്ങള്‍ വരുമ്പോള്‍ കമ്പനി വിടുന്നവര്‍ക്ക് പിന്നീട് ഇന്‍ഫോസിസിലേക്ക് മടങ്ങിവരാന്‍ താത്പര്യമുണ്ട്.
ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ എച്ച്ആര്‍ വിഭാഗം മേധാവി മോഹന്‍ദാസ് പൈ പറഞ്ഞു.












Click it and Unblock the Notifications