Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Madani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കന്നത്്. കേസില്‍ 31ാം പ്രതിയാണ് മദനി. ലഷ്‌കര്‍ഇതൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ മഅദനിയെ പ്രതി ചേര്‍ത്തത്.

ചൊവ്വാഴ്ച അദ്ദേഹത്തിനെതിരെ ബാംഗ്ലൂര്‍ ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ജൂണ്‍ 23നകം മഅദനിയെ അറസ്റ്റുചെയ്ത് ഹാജരാക്കാനാണ് ഉത്തരവ്.

2008 ജൂലായ് 25ന് ബാംഗ്ലൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഒന്‍പത് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+