ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

ജയാനന്ദന്റെ ഭാര്യയെ ഊട്ടിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കു മാറ്റിയതായി സൂചന ലഭിച്ചിരുന്നു. ഈ സൂചന പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ജയാനന്ദനെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജയാനന്ദനൊപ്പം ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരന്‍ ബേക്കല്‍ സ്വദേശി റിയാസിനെ(28) ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജയാനന്ദനും റിയാസും കോയമ്പത്തൂര്‍ വരെ ഒരുമിച്ചു യാത്ര ചെയ്തിരുന്നെന്നും
പിന്നീടു രണ്ടു വഴിയ്ക്കു പിരിയുകയായിരുന്നു എന്നും സംശയിക്കുന്നതായിപൊലീസ് പറഞ്ഞു.
ജയാനന്ദനും റിയാസും തിങ്കളാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നു തടവു ചാടിയത്. സംഭവത്തില്‍ ഡപ്യൂട്ടി ജയിലര്‍ പി.കെ.സുധാകരന്‍ അടക്കം അഞ്ചു ജീവനക്കാരെ എഡിജിപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഏഴു കൊലക്കേസില്‍ പ്രതിയായ ജയാനന്ദന്‍ ജീവപര്യന്തം തടവുകാരനാണ്. മുപ്പതിലധികം കവര്‍ച്ചക്കേസുകളിലെ പ്രതിയാണു റിയാസ്. ജയിലിലെ പത്താംബ്‌ളോക്കില്‍ നിന്നാണ് ഇവര്‍ രക്ഷപെട്ടത്.
അധികൃതര്‍ക്കു സംശയം തോന്നാതിരിക്കാന്‍ സെല്ലില്‍ തുണി ചുരുട്ടിവച്ചു തടവുകാര്‍ പുതച്ചുകിടക്കുന്ന രീതിയില്‍ മൂടിയിട്ടിരുന്നു. സെല്ലിന്റെ വാതിലിന്റെ കമ്പി ഇളക്കിമാറ്റി പിന്നീടു പുനഃസ്ഥാപിച്ചതായി കണ്ടെത്തി.












Click it and Unblock the Notifications