കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസിസി പ്രാതിനിധ്യം; കരുണാകരന്‍ കത്തയയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തയയ്ക്കാന്‍ കരുണാകര വിഭാഹം തീരുമാനിച്ചു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങളും മറ്റു ജില്ലാ കമ്മിറ്റികളില്‍ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങളും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കരുണാകരവിഭാഗത്തിന്റെ ആവശ്യം പരിഗണിക്കണമെന്നു കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലത്ത് എന്‍ജിഒ അസോസിയേഷന്‍ മുന്‍നേതാവ് കരുണാകരന്‍പിള്ളയെയും തൃശൂരില്‍ ടി.വി ചന്ദ്രമോഹനെയും പ്രസിഡന്റാക്കണമെന്നാണ് കരുണാകരന്റെ ആവശ്യം. മറ്റു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും കരുണാകരവിഭാഗം ആവശ്യപ്പെടുന്നുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളില്‍ മലപ്പുറമൊഴിച്ചുള്ള ജില്ലകളില്‍ കരുണാകരവിഭാഗത്തിലെ അംഗങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍, ഓരോ ജില്ലയിലും സമവായ കമ്മിറ്റികളിലൂടെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നതരത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ അംഗീകരിക്കാന്‍ കരുണാകരവിഭാഗം തയാറല്ല.

ചൊവ്വാഴ്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കരുണാകരന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായും മുല്ലപ്പള്ളി ചര്‍ച്ച നടത്തി.

തര്‍ക്കങ്ങള്‍മൂലം നീളുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് 20 നകം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണു ഹൈക്കമാന്‍ഡ് നിര്‍ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X