കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള പരാമര്‍ശം; ബാലകൃഷ്ണനെതിരെ നടപടിയില്ല

  • By Lakshmi
Google Oneindia Malayalam News

T Balakrishnan
തിരുവനന്തപുരം: കൊക്കകോളയ്ക്ക് അനുകൂലമായി പരാമര്‍ശം നടത്തിയ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണനെതിരെ നടപടിയെടുക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ ബാലകൃഷ്ണന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് മന്ത്രിസഭ വിലയിരുത്തി.

പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാനാകാത്തതില്‍ ദു:ഖമുണ്ടെന്നും പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറി പൂട്ടാതിരുന്നത് വ്യവസായ വകുപ്പിന്റെ സമയത്തുള്ള ഇടപെടല്‍ മൂലമാണെന്നുമായിരുന്നു ടി.ബാലകൃഷ്ണന്‍ പറഞ്ഞത്.

കെഎസ്‌ഐഡിസി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കൊക്കകോള ഫാക്ടറി പൂട്ടിയതു വഴി ഒട്ടേറെ തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്നും നികുതിയിനത്തില്‍ മാത്രം 500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായെന്നും പറഞ്ഞ ബാലകൃഷ്ണന്‍ മറ്റ് 13 സംസ്ഥാനങ്ങളിലും കൊക്കകോളയ്ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X