മദനിയെ രക്ഷിക്കാന്‍ ആത്മഹത്യാശ്രമം

മദനിയുടെ അറസ്റ്റ് വാറന്റ് സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവുണ്ടായ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
പിഡിപി മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ജോയന്റ് സെക്രട്ടറി മൈനാഗപ്പള്ളി ഇടവനശ്ശേരി മുകളുവിള പുറതെക്കതില്‍ നൗഷാദ് (24), പി.ഡി.പി.പ്രവര്‍ത്തകനായ തൊടിയൂര്‍ വെളുത്തമണ്‍ പള്ളിയുടെ തെക്കതില്‍ ഷെരീഫ് (26) എന്നിവരാണ് ആത്മാഹത്യയ്ക്ക് ശ്രമിച്ചത്.
ജീവന്‍ കൊടുത്തും മദനിയെ സംരക്ഷിക്കുമെന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ അന്‍വാര്‍ശ്ശേരിയിലെ മദനിയുടെ വീടിന്റെ മുന്നിലെത്തിയത്. ഗേറ്റിനു മുന്നില്‍ എത്തിയ ഉടനെ ഇവര്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ആത്മഹത്യാശ്രമം നടത്തിയവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് കരുനാഗപ്പിള്ളി പോലീസ് പിന്നീട് അറിയിച്ചു. ഇവര്‍ക്ക് നിസാരമായ പൊള്ളല്‍മാത്രമേ ഏറ്റിട്ടുള്ളു. വികാരാവേശത്തിന്റെ പുറത്ത് നടത്തിയ സാഹസം മാത്രമാണിതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications