Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകൃതിവിരുദ്ധ പീഡനം ബ്രദര്‍ അറസ്റ്റില്‍

Arrest
കൊച്ചി: അനാഥാലയത്തിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കേസില്‍ അനാഥാലയം ഡയറക്ടറായ ബ്രദര്‍ അറസ്റ്റില്‍. കുമ്പളങ്ങി 'കൃപാലയം' ഡയറക്ടര്‍ ഇടക്കൊച്ചി പാലമുറ്റം തറേപ്പറമ്പില്‍ ആന്റണി (38)യെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്.

ആന്റണിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ബ്രദര്‍ സജി സേവ്യറിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.കൃപാലയത്തിലെ അന്തേവാസികളായിരുന്ന ആറ് ആണ്‍കുട്ടികളില്‍നിന്ന് തെളിവെടുത്തശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ്‌ചെയ്തത്.

സംഭവം പുറത്തറിഞ്ഞതോടെ കുമ്പളങ്ങിയിലെ കൃപാലയം വിട്ട് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസംമാറ്റിയ ബ്രദര്‍ ആന്റണി, അവിടെവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഞരമ്പുകള്‍ മുറിച്ചനിലയില്‍ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളി. ആശുപത്രിയില്‍നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച കൊച്ചി മജിസ്‌ട്രേട്ട്‌കോടതിയില്‍ ഹാജരാക്കിയ ആന്റണിയെ കോടതി റിമാന്‍ഡ്‌ചെയ്തു.ബ്രദര്‍ ആന്റണി കുട്ടികളെ പീഡിപ്പിക്കുന്നതായി ആരോപിക്കുന്ന ബ്രദര്‍ സജി പോലീസ് ഐജിക്കാണ് പരാതി നല്‍കിയത്. ഐജിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം.

അനാഥാലയത്തിനു സാമ്പത്തിക സഹായം നല്‍കി വന്ന വിദേശ വനിത മേരി മാര്‍ക്ക് സാമ്പത്തിക തിരിമറി സംബന്ധിച്ചു നല്‍കിയ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്.

കൃപാലയത്തില്‍ ഇപ്പോള്‍ 25 അന്തേവാസികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം, സ്ഥാപനത്തിന് കൊച്ചി രൂപതയുമായി ബന്ധമില്ലെന്നും ഇയാളുടെ പേരിനോട് ചേര്‍ത്ത് ബ്രദര്‍ എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധാരണയ്്ക്ക് ഇടയാക്കുമെന്നതിനാല്‍അത് ഉപയോഗിക്കരുതെന്നും അറിയിച്ച് 2006ല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+