Get Updates
Get notified of breaking news, exclusive insights, and must-see stories!

8 സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്

Parliament
ദില്ലി: എട്ട് സംസ്ഥാനങ്ങളിലായി 45 രാജ്യസഭാ സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി സ്വാതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇത്തവണയും മത്സരരംഗത്തുണ്ട്.

രാജസ്ഥാനില്‍ വിമതരെ ഭയന്ന് പാര്‍ട്ടി എംഎല്‍എമാരെ ബിജെപി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിയ്ക്കുകയാണ്. 200 അംഗരാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 79 എംഎല്‍എമാരാണുള്ളത്. ഇവിടെ പാര്‍ട്ടി രണ്ടു സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.

ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒറീസ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.

ബിജെപി നേതാവ് വെങ്കയ്യ നായിഡു, കിങ്ഫിഷര്‍ യുബി ഗ്രൂപ്പ് ഉടമസ്ഥന്‍ വിജയ്മല്യ, കോണ്‍ഗ്രസ് നേതാക്കളായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ആനന്ദ് ശര്‍മ, പ്രമുഖ അഭിഭാഷകന്‍ രാംജത്മലാനി തുടങ്ങിയവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.

കര്‍ണാടകയില്‍ വെങ്കയ്യ നായിഡുവിനും അയാനൂര്‍ മഞ്ജുനാഥിനും വിജയിക്കാന്‍ ആവശ്യമായ 86 വോട്ടുകള്‍ക്ക് പുറമെയുള്ള 30 വോട്ട് വിജയ്മല്യക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+