കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസിന് തടസ്സമായി ചെകുത്താന്‍ ഇഫക്ട് !!

  • By Lakshmi
Google Oneindia Malayalam News

ഐസ്വാള്‍: ചെകുത്താന്‍ബാധ ഭയന്ന് ജനങ്ങള്‍ സെന്‍സസ് പ്രക്രിയയില്‍ നിന്നും അകന്നു നില്‍ക്കുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിലാണ് ചെകുത്താനെ ഭയന്ന് ആയിരത്തോളം കുടുംബങ്ങള്‍ സെന്‍സസ് പ്രക്രിയയുമായി സഹകരിക്കാന്‍ മടിയ്ക്കുന്നത്.

ഐസ്വാള്‍ ജില്ലയിലെ 483ഉം ചച്ചാഹി ജില്ലയിലെ 158ഉം സെര്‍മിപ്പിലെ 135ഉം ലോങ്തലൈയിലെ 130 ഉം കോലാസിബിലെ 33ഉം കുടുംബങ്ങളാണ് സെന്‍സസിനോട് സഹകരിക്കാത്തത്. ബൈബിളിലെ വെളിപാട് പുസ്തകത്തിലെ 13ാം അധ്യായം 17ാം വാക്യമാണ് ഇവരെ ഭയപ്പെടുത്തുന്നത്.

യൂണീക് ഐഡി കാര്‍ഡില്ലാത്തവര്‍ക്ക് വസ്തു വാങ്ങാനോ വില്‍ക്കാനോ കഴിയില്ല എന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിബന്ധനയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

വസ്തുവാങ്ങലും വില്‍ക്കലും ഒരാളെ മൃഗത്തിന്റെ അനുയായിയാക്കും എന്ന് വിശ്വസിക്കുന്ന ഇവര്‍ വസ്തു ഇടപാടിന് ആവശ്യമായ ആധികാരിക രേഖയായ യുനീക് ഐ.ഡി. കാര്‍ഡ് കൈവശംവെച്ചാലും ഒരാള്‍ ചെകുത്താന്റെ അനുയായിയാകും എന്ന് വിശ്വസിക്കുന്നു.

മിസോറം പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് മിസോറം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ക്രിസ്ത്യാനികളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാകാന്‍ തയ്യാറാകാത്തത്. മതവിശ്വാസം സംരക്ഷിക്കാന്‍വേണ്ടി എന്തു ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ് എന്ന നിലപാടാണ് ഇവര്‍ക്ക്.

എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതിയെ പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച് സിനഡ് സെന്‍സസ് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിച്ചിരുന്നു. സെന്‍സസിന്റെ ഭാഗമാകുക എന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ജൂണ്‍ 13ന് സിനഡ് അയച്ച സന്ദേശത്തില്‍ പറയുന്നു.

ജനങ്ങളെ ഭയപ്പെടുത്താനായി 'മൃഗത്തിന്റെ സംഖ്യ' എന്ന പേരില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നവരെ സഭ ശാസിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X