ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാം

ക്ലബ് നടത്തിപ്പിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി പത്തംഗ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്ലബ് ഏറ്റെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നടത്തിപ്പ് ചുമതല നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ വിദഗ്ദ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസുമാരായ ദിപക് വര്‍മ്മയും കെഎസ് രാധാകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധിച്ചത്. ക്ലബ് അംഗങ്ങളായ 600 പേരുടെയും താല്‍പര്യം സംരക്ഷിക്കണം.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ ഗോള്‍ഫ് ക്ലബിന്റെ ഇപ്പോഴത്തെ ഭാരവാഹികളുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തും.












Click it and Unblock the Notifications