സ്വാമിയ്ക്ക് പഞ്ചാഗ്നിയൊരുക്കാന്‍ അനധികൃത മണ്ണെണ്ണ

കര്‍ണാടക ഭക്ഷ്യസിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ നടത്തിയ റെയ്ഡിലാണ് മണ്ണെണ്ണ പിടിച്ചെടുത്തത്. ആശ്രമത്തില്‍ നിന്നു 180 ലീറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു.
നിത്യാനന്ദ കഴിഞ്ഞ 13 മുതല്‍ പഞ്ചാഗ്നിമധ്യത്തില്‍ നടത്തുന്ന തപസ്സിന് അഗ്‌നിവൃത്തമൊരുക്കാന്‍ മണ്ണെണ്ണ ഉപയോഗിച്ചിരുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. മൂന്നു ദിവസമായി നടക്കുന്ന തപോയജ്ഞത്തില്‍ സ്ത്രീകളുള്‍പ്പെടെ 40 ശിഷ്യരും പങ്കെടുക്കുന്നുണ്ട്.
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കും എല്‍പിജി കണക്ഷന്‍ ഇല്ലാത്തവര്‍ക്കും സബ്‌സിഡിയോടെ നല്‍കുന്ന നീല മണ്ണെണ്ണ ദുരുപയോഗം ചെയ്തതിന് അവശ്യവസ്തു ദുരുപയോഗത്തിന്റെ ആറ്,ഏഴ്വകുപ്പുകള്‍ ഉള്‍പ്പെടുത്തി ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കേസാണിത്. നീല മണ്ണെണ്ണ കോരിയൊഴിച്ചു പഞ്ചാഗ്‌നി ജ്വലിപ്പിക്കുന്ന ചിത്രം ചില പത്രങ്ങളിലും ടിവിയിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണു പൊലീസ് സഹായത്തോടെ റെയ്ഡ്.
ധ്യാനം മുടക്കാന്‍ ചില തല്‍പരകക്ഷികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. ബാങ്ക് അക്കൌണ്ടുകള്‍ കോടതി മരവിപ്പിച്ചതിനെത്തുടര്‍ന്ന് ആശ്രമകാര്യങ്ങള്‍ക്കായുള്ള പണത്തിന്റെ കാര്യം പരുങ്ങലിലാണെന്നും നിത്യാനന്ദയുടെ കടുത്ത ഭക്തരാണു തപസ്സിനായി പണമിറക്കുന്നതെന്നും ആശ്രമം അധികൃതര്‍ അറിയിച്ചു. ആരെങ്കിലും മണ്ണെണ്ണ എത്തിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും അടുത്തദിവസം മുതല്‍ അഗ്‌നിയാളിക്കാനായി കുന്തിരിക്കം ഉപയോഗിക്കുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications