ചെന്നിത്തലയില്‍ വിശ്വാസം നഷ്ടപ്പെട്ടു: കരുണാകരന്‍

തന്നെയും തനിക്കൊപ്പമുള്ളവരെയും അവഗണിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിക്കുമാണ് ലീഡര്‍കത്തയച്ചത്.
എന്‍ പീതാംബര കുറുപ്പ് മുഖേനയാണ് കരുണാകരന്‍ കത്ത് കൈമാറിയിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയിലുള്ള വിശ്വാസം നഷ്ടമായതായി കരുണാകരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുക ബുദ്ധിമുട്ടാണെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു്.
ഭരണവിരുദ്ധ വികാരം മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കാന്‍ കഴിയുകയില്ല. അടിയന്തരമായി സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ എ ഐ സി സി ഇടപെടണം- കരുണാകരന്‍ കത്തില്‍ പറയുന്നു.












Click it and Unblock the Notifications