Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാരെ എംഎല്‍എ മൈക്കിലൂടെ ചീത്തവിളിച്ചു

തിരുവനന്തപുരം: പ്രസംഗത്തിനിടെ വി ശിവന്‍കുട്ടി എംഎല്‍എ നാട്ടുകാരെ ഭീഷണിപ്പെടുത്തി. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ചേരി നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടന വേദിയിലാണ് വി. ശിവന്‍കുട്ടി എംഎല്‍എ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. സ്വാഗത പ്രസംഗകനെത്താത്തതിനാല്‍ മേയര്‍ സി. ജയന്‍ബാബു ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുമ്പോള്‍ ഒരു കുട്ടം ആളുകള്‍ മേയറെ വളഞ്ഞു.

തങ്ങള്‍ക്കു വര്‍ഷങ്ങളായി വൈദ്യുതിയോ വെള്ളമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ലെന്ന് അവര്‍ അറിയി ച്ചു. എന്നാല്‍, അടുത്ത പരിപാടിയില്‍ പങ്കെടുക്കാനായി മേയര്‍ തിടുക്കത്തില്‍ കാറില്‍ കയറി സ്ഥലം വിട്ടു.

സംഘടിച്ചുനിന്ന സ്ത്രീകളടക്കമുള്ളവരോട് സീറ്റുകളില്‍ വന്നിരിക്കാന്‍ ശിവന്‍കുട്ടി വേദിയില്‍നിന്നു മൈക്കിലൂടെ ആവശ്യപ്പെട്ടു.

അത് അനുസരിക്കാതെനിന്ന ജനങ്ങളോട് എംഎല്‍എ കയര്‍ത്തു. നിങ്ങള്‍ക്കെതിരേ ചെങ്കല്‍ചൂളയില്‍ നിന്നുതന്നെ ആളെ ഇറക്കും. ്മര്യാദകേട് കാണിച്ചാല്‍ ഞാനും മര്യാദകേടു കാണിക്കും. ഞാന്‍ സിപിഎമ്മുകാരനാണെന്നകാര്യം ഓര്‍മ്മവേണം, സിപിഎമ്മുകാരനോടു കളിവേണ്ടെ-എംഎല്‍എ മുന്നറിയിപ്പും നല്‍കി. ഇടയ്ക്ക് സ്ഥലത്തുണ്ടായിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാറിനോടും എംഎല്‍എ തട്ടിക്കയറി.

നിങ്ങള്‍ കൊണ്ടുവന്ന ആളുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നുമായി എംഎല്‍എ. ഇതിനിടയില്‍ സംഘടിച്ചുനിന്നവരില്‍നിന്നും ഒരു സ്ത്രീ താന്‍ 14 വയസു മുത ല്‍ സിപിഎമ്മിനുവേണ്ടി കള്ളവോട്ടു ചെയ്യുകയാണെന്നും ഇനി സിപിഎമ്മിന് വോട്ടില്ലെന്നും തങ്ങള്‍ ഇവിടെത്തന്നെയുള്ളവരാണെന്നും പറഞ്ഞു.

അവരോടും എംഎല്‍എ മൈക്കിലൂടെ തന്നെ മറുപടി പറഞ്ഞു. ഇതിനിടെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.ആര്‍. അനില്‍ വേദിയിലെത്തി യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+