Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ 27കാരന്റെ ആത്മഹത്യാക്കുറിപ്പ്

Twitter
ലണ്ടന്‍: ട്വിറ്ററില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം കൊറിയക്കാരന്‍ ആത്മഹത്യ ചെയ്തു.

ഞായറാഴ്ച ലീ കിഹുവ എന്ന ഇരുപത്തിയേഴുകാരനാണ് ട്വിറ്ററില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ലീയുടെ മൃതദേഹം പൊലിസ് കണ്ടെത്തുകയായിരുന്നു.

ഒരു ബാറില്‍ ജോക്കിയായി ജോലി ചെയ്തിരുന്ന ലീ സാമ്പത്തിക പരാധീനത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ട്വിറ്ററിലെ പോസ്റ്റില്‍ സൂചനയുണ്ട്.

ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു. എല്ലാവരെയും, എന്നോട് വളരെ നേര്‍ത്ത സുഹൃദബന്ധം കാണിച്ചവരെയടക്കം, ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു-ലീയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കുടുംബത്തിനും കൂട്ടുകാര്‍ക്കും പ്രത്യേകം കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ലീ ഈ ലോകത്തോട് വിടചൊല്ലിയത്.

ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹാന്‍ നദിയില്‍ ഒരു ബോട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ ലീയുടെ മൃതദേഹം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+