കൂറ്റന്‍ ക്രിസ്തുപ്രതിമ മിന്നലേറ്റ് കത്തിക്കരിഞ്ഞു

62 അടി ഉയരമുള്ള പ്രതിമ ഉരക്കു ചട്ടക്കൂടിനുമേല്‍ പ്‌ളാസ്റ്റിക് ഫോമും ഫൈബര്‍ ഗ്‌ളാസും കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ അവശേഷിക്കുന്നത് ഇപ്പോള്‍ ഉരുക്കു ചട്ടക്കൂടിന്റെ കമ്പികള്‍ മാത്രമാണ്.
2004ല്‍ നിര്‍മ്മിച്ചതായിരുന്നു യേശുക്രിസ്തു കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന രൂപത്തിലുള്ള ഈ പടുകൂറ്റന്‍ പ്രതിമ. തിങ്കളാഴ്ച രാത്രി 11 15ഓടെയാണ് പ്രതിമയ്ക്ക് മിന്നലേറ്റത്.
മിന്നലേറ്റ് പ്രതിമ കത്തിക്കരിഞ്ഞു വീണപ്പോള്‍ സമീപത്തുള്ള ആംഫി തീയറ്ററിലേക്ക് തീപടര്‍ന്ന് അവിടെയും വന്‍നാശഷ്ടങ്ങളുണ്ടായി. പ്രതിമ നശിച്ചതു മൂലം മൂന്നു ലക്ഷം ഡോളറിന്റെ നഷ്ടവും ആംഫി തിയറ്റേറിന് നാലു ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിമ ഉടന്‍ തന്നെ പുനര്‍ നിര്‍മ്മിയ്ക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications