മദനി ഗൂഢാലോചനയില്‍ പങ്കെടുത്തു- കുറ്റപത്രം

രാജ്യദ്രോഹവും തീവ്രവാദവും കൊലക്കുറ്റവുമാണ് മദനിയ്‌ക്കെതിരെ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. തീവ്രവാദികള്‍ക്ക് മദനി ജിഹാദിനുള്ള സഹായം വാഗ്ദാനം ചെയ്തുവെന്നും ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
പ്രധാന പ്രതി തടിയന്റവിട നസീര്‍ സ്‌ഫോടനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി കരുതുന്ന കുടക് ജില്ലയിലെ മാദപുര ലക്കേരി എസ്‌റ്റേറ്റിലെ കൂടിയാലോചനയില്‍ മദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
സ്‌ഫോടനപദ്ധതി നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചു മദനി നസീറിനു നിര്‍ദേശങ്ങള്‍ നല്‍കിയെന്നും അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. 2007 ഓഗസ്റ്റില്‍ കോയമ്പത്തൂര്‍
ജയിലില്‍നിന്നു മോചിതനായ ശേഷമാണു മഅദനി കുടകിലെ യോഗത്തില്‍ പങ്കെടുത്തതത്രെ.
അതിനിടെ, മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അതിവേഗ സെഷന്‍സ് കോടതി നാളത്തേക്കു മാറ്റി. നിലപാട് അറിയിക്കാന്‍ പ്രോസിക്യൂഷന്‍ ഇന്നുകൂടി സമയം ചോദിച്ചതിനാലാണിത്. മദനിയെ അറസ്റ്റ് ചെയ്യാന്‍ വൈകാതെ കേരളത്തിലേക്കു പുറപ്പെടുമെന്നു കര്‍ണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
കേരള പൊലീസിന്റെ സഹകരണത്തോടെയാകും നടപടികള്‍. കേസ്
കെട്ടിച്ചമച്ചതാണെന്ന മദനിയുടെ ആരോപണത്തോടു പ്രതികരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തലവനും ബാംഗൂര്‍ ജോയിന്റ് പൊലീസ് കമ്മിഷണറുമായ അലോക് കുമാര്‍ വിസമ്മതിച്ചു.












Click it and Unblock the Notifications