സത്യം ജീവനക്കാര്‍ക്ക് വേതന വര്‍ധന
ഹൈദരാബാദ് : പ്രമുഖ ഐടി കമ്പനിയായ മഹീന്ദ്ര സത്യം ജൂലായ് ഒന്നോടെ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 25,000ത്തോളം ജീവനക്കാരുടേയും ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് സൂചന.
എന്നാല്‍ എത്ര ശതമാനമായിക്കും വര്‍ധനയെന്ന് വ്യക്തമായിട്ടില്ല. മൂവായിരത്തോളം പുതിയ പ്രൊഫഷണലുകളെ നിയമിച്ച സത്യം ബിസിനസ് വികസനത്തിനനുസരിച്ച് 1,0001,500 പ്രൊഫഷണലുകളെ കൂടി നിയമിക്കാന്‍ ഒരുങ്ങുകയാണ്.
വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി മറ്റു കമ്പനികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ നിയമിക്കാനും പദ്ധതിയുണ്ട്. വിവിധ വിദേശ കമ്പനികളില്‍ നിന്നും ലഭിച്ച കരാറുകള്‍ കമ്പനിയുടെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
പഴയ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ രാമലിംഗ രാജു നടത്തിയ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനിയെ പിന്നീട് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് കമ്പനി മഹീന്ദ്ര സത്യം ആയി മാറിയത്.












Click it and Unblock the Notifications