കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വി 2 പരീക്ഷണം വിജയം

  • By Ajith Babu
Google Oneindia Malayalam News

Indian Army Logo
ബാലസോര്‍: ആണവപോര്‍മുന വഹിയ്ക്കാന്‍ ശേഷിയുള്ള പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഒറീസയിലെ ചാന്ദിപ്പുരില്‍ രാവിലെ 6.50നായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് രണ്ട് എന്‍ജിനുകളുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത നിര്‍മ്മിച്ച പൃഥ്വി 2ന് ഒന്‍പതു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുണ്ട്.

അഞ്ഞൂറ് കിലോയുള്ള ആയുധങ്ങളും വഹിച്ച് 350 കിലോമീറ്റം ദൂരം സഞ്ചരിയ്ക്കാന്‍ മിസൈലിന് കഴിയും. ഖര, ദ്രവ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യമാകുംവിധമാണ് ഇതിന്റെ രൂപകല്‍പന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X