ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസല്ല

ഇത്തരത്തിലുള്ള ആരോപണം സാധൂകരിക്കുന്നതിന് ആവശ്യമായ യാതൊരു തെളിവുകളുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സംഘവി അറിയിച്ചു. വാഷിങ്ടണ്ണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭോപ്പാല്‍ ദുരന്തം നടക്കുന്നതിന് ഏതാനും നാള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് എത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് വഴിയൊരുക്കിക്കൊടുത്തിരുന്നുവെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി എംകെ രസ്‌ഗോത്ര അറിയിച്ചിരുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സംഭവത്തിന് ശേഷം ആന്‍ഡേഴ്‌സന് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചിരുന്നുവെന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഗോര്‍ഡന്‍ സ്ട്രീബിന്റെ പ്രസ്താവന സിംഘ് വി തള്ളി. ഇതെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications