Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎംഎസ് കോളെജിന് സംരക്ഷണം നല്‍കണം

High Court
കൊച്ചി: കോട്ടയം സിഎംഎസ് കോളെജിനും ജീവനക്കാര്‍ക്കും സ്വത്തിനും പത്തു ദിവസത്തേയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അപലപനീയമാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

കോളെജിന് പോലീസ് സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഹര്‍ജി 24ന് വീണ്ടും പരിഗണിക്കും.

രാവിലെ ഹര്‍ജി പരിഗണിക്കവെ എസ്എഫ്‌ഐ അക്രമണത്തെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചത്. അക്രമം അപലപനീയമാണന്ന് പറഞ്ഞ കോടതി സംസ്ഥാനത്ത് കോളെജുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

കേസില്‍ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്തിയ കോടതി സംഭവത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കായില്ലെന്നും അതാണ് അക്രമത്തിന് കാരണമെന്നും എജി മറുപടി നല്‍കി. സംഭവത്തില്‍ 43 പേരെ അറസ്റ്റു ചെയ്തിട്ടുണ്‌ടെന്നും എജി അറിയിച്ചു.

അതിനിടെ അക്രമം സംബന്ധിച്ച് പോലീസിനെതിരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് മധ്യമേഖലാ ഐജി ബി.സന്ധ്യ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോളേജിന് സ്വയം സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന അധികൃതരുടെ പ്രഖ്യാപനം നിയമം കൈയ്യിലെടുക്കുന്നതിന് തുല്യമാണെന്ന് കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+